ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍.
അധ്യക്ഷ തെരഞ്ഞടുപ്പില്‍ ഖാര്‍ഗെയുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ തരൂര്‍ നേടി. എണ്ണായിരത്തോളം വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം.
അതേസമയം ആയിരത്തിലധികം പേരുടെ പിന്തുണ തനിക്കു ലഭിച്ചത് വലിയ നേട്ടമാണെന്നും തരൂര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു.രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിത്- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.