NEWS

ഡോളറിനെതിരെ 82.90 എന്ന റെക്കോര്‍ഡ് താഴ്ചയിൽ രൂപ

മുംബൈ: യു എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ 82.90 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ.
കഴിഞ്ഞ വ്യാപാരത്തില്‍ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
 അതേസമയം രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു.

Back to top button
error: