വേണാട്, പാലരുവി ട്രെയിനുകളുടെ സമയമാറ്റവും രാജ്യറാണി, അമൃത ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കിയതുമാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് വിനയായത്. കോവിഡിനുമുമ്ബ് പാലക്കാട് -തിരുനല്‍വേലി പാലരുവി എക്സ്പ്രസിന്റെ എറണാകുളം ടൗണ്‍ സ്റ്റേഷനിലെ സമയം വൈകീട്ട് 7.15 ആയിരുന്നത് ആദ്യം 6.50നും കഴിഞ്ഞമാസം മുതല്‍ 6.40 ആക്കിയതുമാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.
വൈകീട്ട് അഞ്ചിന് വേണാട്, കേരള ട്രെയിനുകളും ആറുമണിക്ക് പാസഞ്ചറും കോട്ടയം ഭാഗത്തേക്ക് ഉള്ളപ്പോഴാണ് തൊട്ടുപിന്നാലെ പാലരുവി പോകുന്നത്. പാലരുവി കഴിഞ്ഞാല്‍ കോട്ടയം കഴിഞ്ഞു പോകേണ്ട യാത്രക്കാര്‍ക്ക് വൈകീട്ട് വേറെ ട്രെയിനില്ല. ഉള്ളത് 7.30ന് കോട്ടയം വരെ മാത്രം പോകുന്ന പാസഞ്ചറാണ്.
ഇരട്ടപ്പാത പൂര്‍ത്തിയായ ശേഷം വേണാട് തൃപ്പൂണിത്തുറ വരെ കൃത്യസമയം പാലിച്ചിരുന്നു. പക്ഷേ, വേഗവര്ധനയുടെ ഭാഗമായി സമയക്രമം മാറ്റിയതോടെ അടിമുടി താളംതെറ്റിയ വേണാടിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
നിലമ്ബൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത (16344) എന്നീ ട്രെയിനുകള്‍ക്ക് ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടായിരുന്നത് കോവിഡിനുശേഷം പുനഃസ്ഥാപിച്ചില്ല. ഇതേ ട്രെയിനുകള്‍ക്ക് തിരിച്ചുള്ള യാത്രക്ക് ഈ സ്റ്റേഷനുകളില്‍ ഇപ്പോഴും സ്റ്റോപ്പുണ്ട്.