NEWSWorld

ദീപിക പദുക്കോൺ ലോകത്തെ ഏറ്റവും സുന്ദരികളായ 10 സ്ത്രീകളുടെ പട്ടികയിൽ, മറ്റ് വിശ്വസുന്ദരികൾ ആരൊക്കെ…?

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ 10ല്‍ ഇടം നേടി ദീപിക പദുകോണ്‍. ഹോളിവുഡ് നടി ജോഡി കോമറാണ് ഒന്നാം സ്ഥാനത്ത്. ഈ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യാക്കാരിയാണ് ദീപിക.

മികച്ച സൗന്ദര്യമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്.

Signature-ad

ജോഡി കോമറിനു പിന്നാലെ ബിയോണ്‍സും, കിം കര്‍ദാഷിയാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്.

‘ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി’ എന്ന പുരാതന ഗ്രീക്ക് ശാസ്ത്രമാണ് ഇദ്ദേഹം അടിസ്ഥാനമാക്കിയത്. സ്ത്രീ സൗന്ദര്യം അളക്കാനായി പുരാതന ഗ്രീക്കുകാര്‍ രൂപപ്പെടുത്തിയ ഒരു ഗണിത സമവാക്യമാണ് ഗോള്‍ഡന്‍ റേഷ്യോ. ഈ അടിസ്ഥാനത്തിൽ അദ്ദേഹം ഏറ്റവും പുതിയ കംപ്യൂട്ടറൈസ്ഡ് മാപ്പിംഗ് ആവിഷ്ക്കരിയ്ക്കുകയും ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളെ കണ്ടെത്തുകയുമായിരുന്നു. പട്ടികയില്‍ ജോഡി കോമറാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നും നടി ദീപിക പദുക്കോണിന് ഒമ്പതാം സ്ഥാനമുണ്ടെന്നും ഡോ. ജൂലിയന്‍ ഡി സില്‍വ വ്യക്തമാക്കി.

ജോഡി കോമറിന്‍റെ കണ്ണുകള്‍, പുരികങ്ങള്‍, മൂക്ക്, ചുണ്ടുകള്‍, താടി, താടിയെല്ല്, മുഖത്തിന്‍റെ ആകൃതി എന്നിവ ഗോള്‍ഡന്‍ റേഷ്യോയോട് ഏറ്റവും അടുത്താണെന്ന് ഡോ. ജൂലിയന്‍ ഡി സില്‍വ പറഞ്ഞു. 98.7 ശതമാനമാണ് ജോഡി കോമര്‍ നേടിയ സ്കോര്‍. അതായത് ഏറ്റവും ഉയര്‍ന്ന ഗോള്‍ഡന്‍ റേഷ്യോ നേടിയിരിയ്ക്കുന്നത് ജോഡി കോമറാണ്.

രണ്ടാം സ്ഥാനത്ത് സെന്‍ഡയ ആണ്. 94.37 ശതമാനം സ്കോര്‍. അതേ സമയം, ബെല്ല ഹഡിഡ് (94.35 ശതമാനം) മൂന്നാം സ്ഥാനത്തും ബിയോണ്‍സ് (92.44) നാലാം സ്ഥാനത്തും അരിയാന ഗ്രാന്‍ഡെ (91.81) അഞ്ചാം സ്ഥാനത്തും ടെയ്‌ലര്‍ സ്വിഫ്റ്റ് ആറാം സ്ഥാനത്തും (91.64), ജോര്‍ദാന്‍ ഡണ്‍ ഏഴാം സ്ഥാനത്തും (91.39) ) കിം കര്‍ദാഷിയാന്‍ (91.28) എട്ടാം സ്ഥാനത്തും എത്തി. ഇന്ത്യന്‍ സുന്ദരി ദീപിക പദുകോണ്‍ (91.22 ശതമാനം) ഒന്‍പതാം സ്ഥാനവും ഹോയോന്‍ ജംഗ് (89.63) പത്താം സ്ഥാനവും നേടി.

ലോകത്തെ ആദ്യ 10 സുന്ദരിമാരില്‍ ഇടം നേടിയതിന് പിന്നാലെ ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ദീപിക പദുകോണ്‍ ആണ് ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടി എന്നത് തർക്കമറ്റ കാര്യമാണ്.

Back to top button
error: