LocalNEWS

എസ്.എഫ.ഐ പ്രവര്‍ത്തകനെ തല്ലി; കോതമംഗലത്ത് എസ്.ഐയ്്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകനെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ.്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്.പിയാണ് എസ്.ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

കോതമംഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Signature-ad

അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍, സ്റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്.ഐ, റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നീ എസ്.എഫ്.ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷന്‍ പറഞ്ഞു. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ എസ്.ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.

 

Back to top button
error: