അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും പിടിച്ചെടുത്തു.
കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്ബടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി.
മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ബാംഗ്ലൂരില്‍ രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് മയക്കുമരുന്ന് വാങ്ങുന്നത്. ഇത് പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്‌സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കുക എന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.