കണ്ണൂർ : പയ്യാവൂരില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് മധ്യവയസ്കന് മരിച്ചു.
ചന്ദനക്കാം പാറയിലെ ചക്കാംകുന്നേല്‍ ജോര്‍ജ് (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ പയ്യാവൂര്‍-ചന്ദനക്കാംപാറ റോഡില്‍ കോയിപ്രയിലാണ് അപകടം.
പയ്യാവൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് റോഡിലേക്ക് ജോര്‍ജ് തെറിച്ചുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.