ഭുവനേശ്വർ :ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ഫുട്‌ബോള്‍ കളിക്കാരനാണ്.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും കാണികളാണ്. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം.
ഇടിമിന്നലേറ്റ 2 പേരെ പ്രദേശത്തെ ഹതിബാരി പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ 17 പേരെ റൂര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലും ബാക്കി നാല് പേരെ ഹതിബാരി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.