
മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ.
ഇന്ന് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ല്‍ എത്തി, 82.32 ആയിരുന്നു മുന്‍പത്തെ ക്ലോസിങ് നിരക്ക്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.






