CrimeNEWS

ഏഴു മാസം മുന്‍പ് പ്രണയ വിവാഹം; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

പത്തനംതിട്ട; തിരുവല്ല പുല്ലാട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ കുമ്പനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഏഴു മാസം മുന്‍പാണ് വിഷ്ണുവും സൂര്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിഷ്ണു നേരത്തെ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.

Signature-ad

 

Back to top button
error: