
ലണ്ടന്‍: കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ചത്.
അതേസമയം, ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.






