NEWS

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

വയനാട്: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു.

കൂടിക്കാഴ്ച്ച ഒക്ടോബര്‍ 10 ന് രാവിലെ 11 ന് വൈത്തിരി തളിപ്പുഴ ഫിഷറീസ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. അപേക്ഷകര്‍ വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം.

 

Signature-ad

 

യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി 20 നും 36 നും ഇടയില്‍. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഖല എക്സിക്യൂട്ടീവ്, മത്സ്യബോര്‍ഡ്, കോഴിക്കോട്, ഫോണ്‍ : 9497715580, 9497715577

Back to top button
error: