കാസര്‍ഗോഡ്: ബന്ധുവായ ഭര്‍തൃമതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കരിപ്പൂര്‍ മണിയനൊടി അബൂബക്കര്‍ മന്‍സിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35 കാരിയാണ് ഹാരിസ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
അസുഖബാധിതനായ ഭർത്താവിനെ കാണാനെത്തിയ ശേഷം വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.