NEWS

ഞാന്‍ തള്ളാന്‍ വന്നിട്ടില്ല, പക്ഷെ ഞാൻ സഹായിച്ചവർക്ക് മുന്നോട്ട് വന്നൂടേ?: സുരേഷ് ഗോപി

ഞാൻ സഹായിച്ചവർ പോലും എനിക്ക് അനുകൂലമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടുന്നില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഒരു ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 മലയാളികളോട് വിഷമം തോന്നിയിട്ടുണ്ട്.എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല. അവരെന്തേ ഒന്നും മിണ്ടുന്നില്ല ? ഇതാണ് എന്റെ വിഷമം.
ഒരു സംഭവം പറയാം. തൃശ്ശൂരില്‍ എന്നെ ഒരുപാട് അവഹേളിച്ചു. തൃശ്ശൂര്‍ ഉള്ളൊരു സ്ത്രീ, ഇപ്പോള്‍ 30 വയസുണ്ടാകും, ലോസ് ആഞ്ചല്‍സില്‍ പഠിക്കാന്‍ പോയി. കൊവിഡിന് മുമ്ബാണ്. പോകുമ്ബോള്‍ ഗര്‍ഭിണിയായിരുന്നു. കൊവിഡില്‍ പെട്ടു. പ്രസവിച്ചു. ആ കുഞ്ഞിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടാണ്. വരാന്‍ ഒക്കത്തില്ല. ജോലിയില്ല, വാടക കൊടുക്കാനാകുന്നില്ല. വടക പെന്‍ഡിംഗുണ്ട്. അവര്‍ അവിടെ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചു. പക്ഷെ എയര്‍പോര്‍ട്ടിലെത്തുമ്ബോള്‍ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരും. ഇതാണ് ആ സ്ത്രീ എന്നോട് പറയുന്നത്. കരയുകയായിരുന്നു.
ഞാൻ അമിത് ഷായെ വിളിച്ചു കഥകളൊക്കെ പറഞ്ഞു.അദ്ദേഹം അവസാനം ഫയല്‍സ് അയക്കൂവെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.ഞാൻ പിന്നീട് ലോസ് ആഞ്ചല്‍സിലുള്ള എന്റെയൊരു സുഹൃത്തിനെ വിളിച്ചു. അവരെ അവിടെ നിന്നും കടത്താൻ സഹായിക്കാൻ പറഞ്ഞു.
ഒടുവിൽ അവര്‍ നാട്ടിലെത്തി അവരോട് ഒന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടില്ല.ഇത് ചെയ്തുവെന്ന് തള്ളുന്നവരെ നിങ്ങള്‍ അംഗീകരിക്കുന്നു. ഞാന്‍ തള്ളാന്‍ വന്നിട്ടില്ല. പക്ഷെ ഗുണഭോക്താക്കള്‍ക്ക് മുന്നോട്ട് വന്നൂടേ?
മറ്റൊരു സംഭവം ഫിലിപ്പീന്‍സിലുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് വിളിച്ചു. അച്ഛനും മകളും നാട്ടിലുണ്ട്. അമ്മ ഫിലീപ്പീനിയാണ്. അവിടുത്തെ പാസ്‌പോര്‍ട്ടാണ് വരാന്‍ പറ്റില്ല.ഞാൻ അന്വേഷിച്ചു.അച്ഛനോ അമ്മയ്‌ക്കോ ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ വരാമെന്നായി. അങ്ങനെ അവര്‍ നാട്ടിലെത്തി. എന്റെ നാടായ മാടനടയിലുള്ളവരാണ് ആ അച്ഛനും കുഞ്ഞും.
അവരോട് ഒരു പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടു. പിറ്റേന്ന് ആ പോസ്റ്റ് കാണാനില്ല. എന്തുകൊണ്ട്? ഈ ലോകത്തെയാണ് ഞാന്‍ സേവിക്കുന്നതും സേവിച്ചതും. എന്നോട് എന്തിനാണ്? ഞാന്‍ ആരെ പിടിച്ചു പറിക്കാന്‍ ചെന്നു? എനിക്ക് എങ്ങനെ ആ ചോദ്യത്തിന്റെ അംശം തോന്നാതിരിക്കും- സുരേഷ് ഗോപി ചോദിക്കുന്നു.
‘രാഷ്ട്രീയ മാലിന്യം പേറുന്നവര്‍ ഓരോന്ന് പറയുമ്ബോള്‍ ഇതല്ല എന്നറിയുന്നവര്‍ എന്തുകൊണ്ട് സംഘം ചേരുന്നില്ല? എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല.അവരെന്തേ ഒന്നും മിണ്ടുന്നില്ല?’ – സുരേഷ് ഗോപി വികാരഭരിതനായി ചോദിക്കുന്നു.

Back to top button
error: