മനോരമ ജേർണലിസ്റ്റ് നിഷ പുരുഷോത്തമൻ സൈബർ ബുള്ളിയിങ്ങിനു ഇരയാവുമ്പോൾ
മനോരമയിലെ വനിതാ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ കേരളത്തിലെ അറിയപ്പെടുന്ന അവതാരക ആണ് .വാർത്താ അവതരണത്തിൽ തന്റേതായ ശൈലിയും നിഷക്കുണ്ട് .മനോരമ ന്യൂസിന്റെ പ്രധാന ചർച്ചകളും നിഷ നയിക്കാറുണ്ട് .വാർത്തക്ക് പക്ഷം ഉണ്ടാകാം ഇല്ലാതിരിക്കാം .എന്നാൽ വാർത്തയുടെ പേരിൽ ഒരാൾ സൈബറിടത്ത് ആക്രമിക്കപ്പെടുമ്പോഴോ ?
എന്നാൽ നിഷ ഇപ്പോൾ ഒരു ആക്രമണം നേരിടുകയാണ് ,സൈബർ സ്പേസിൽ .ഇടതുപക്ഷക്കാർ എന്ന് പറയുന്നവർ ആണ് ബുള്ളിയിങ് നടത്തുന്നത് .ഒറിജിനൽ പ്രൊഫൈലുകളിൽ നിന്നും ഫെയിക് പ്രൊഫൈലുകളിൽ നിന്നും ഈ ആക്രമണം ഉണ്ടാകുന്നുണ്ട് .
സ്ത്രീത്വത്തെ അപമാനിക്കുന്ന, വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ആണ് ഏറെയും .സൈബർ ബുള്ളിയിങ്ങിനെതിരെ വാചാലമാകുന്ന പലരും എന്നാൽ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് .ഒരു വാർത്താ അവതാരകയെ പൊതു ഇടത്തിൽ അപമാനിക്കുന്നത് എന്ത് തരം രാഷ്ട്രീയമാണ് .വിമർശനങ്ങളും ചർച്ചയുമെല്ലാം ജനാധിപത്യത്തിന്റെ ജീവവായു അല്ലെ ?
എന്തായാലും മാധ്യമ സമൂഹത്തിൽ നിന്ന് ഒറ്റയും തെറ്റയുമായി നിഷയ്ക്ക് പിന്തുണ വരുന്നുണ്ട് മാധ്യമവിമർശനം എന്നാൽ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ലെന്നു ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ പറയുന്നു .. ചോദ്യങ്ങളിലും, അവതരണത്തിലും വിമർശനമാകാം, വ്യക്തികളെ വൃത്തികേടുകളും തെറിയും വിളിച്ചുപറഞ്ഞ് അവഹേളിക്കുന്നത് അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്, നിന്ദ്യമാണ്-സിന്ധു ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .
മാധ്യമപ്രവർത്തകരെന്നല്ല ആർക്കു നേരേയായാലും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് ശരിയായ രീതിയല്ലെന്നു മാധ്യമപ്രവർത്തകൻ ടി സി രാജേഷ് സിന്ധു പറയുന്നു .. സൈബർ ബുള്ളിയിംഗ് കൊണ്ട് ആരും ഒന്നും നേടാൻ പോകുന്നില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാൽ നന്ന്- രാജേഷ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു .
കേരളത്തിൽ പത്രപ്രവർത്തകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള പത്രപ്രവർത്തക യൂണിയൻ .നിഷയാകട്ടെ യൂണിയന്റെ ഔദ്യോഗിക ഭാരവാഹിയും .യൂണിയൻ ഇക്കാര്യത്തിൽ നിഷക്കൊപ്പം നിന്ന് സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ് .