KeralaNEWS

വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ഫുട്ട് വെയർ വില്ലേജ് 15 വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്നു

വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 വർഷങ്ങൾക്ക് മുൻപ് ഫുട്ട് വെയർ വില്ലേജ് ഫറൂക്ക് കുണ്ടായിതോട്ടിൽ പ്രവർത്തനം തുടങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം കൂടുതൽ ആശയങ്ങളുമായി പദ്ധതി പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങുന്നു.

യന്ത്രങ്ങളുടെ സഹായമേതുമില്ലാതെ മനുഷ്യ നിർമിതമായ, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഫാൻസി ചെരുപ്പുകൾ നിർമിക്കുന്ന വലിയൊരു പദ്ധതിയായിരുന്നു ഫുട്ട് വെയർ വില്ലേജ്. ആദ്യ ഘട്ടത്തിൽ 20 ഓളം വനിതകൾക്കാണ് പരിശീലനം നൽകിയിരുന്നത്.

Signature-ad

വ്യവസായശാലകളിൽ നേരിട്ടത്തി ജോലി ചെയ്യാൻ കഴിയാത്ത സ്ത്രീകൾക്ക്,ഫുട്ട് വെയർ വില്ലേജ് പദ്ധതിയിലൂടെ സ്വന്തം വീട് തന്നെ ഒരു ചെറിയ വ്യവസായ ശാലയായി ഉയർത്താൻ കഴിഞ്ഞാൽ ഒട്ടുമിക്ക സ്ത്രീകൾക്കും അത് വലിയ നേട്ടമാകുമെന്നതാണ് ഏറ്റവും വലിയ ആകർഷണം.

മുംബൈയിലെ തക്കരപ്പയിലും മറ്റു കോളനികളിലെയും സ്ത്രീകൾ സ്വന്തം വീടുകളിലാരംഭിച്ച ചെരുപ്പ് നിർമാണ മാതൃക കേരളത്തിലും നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എഫ്.ഡി. ഡി. സി ഡയറക്ടർ ഹാഷിം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ആദ്യഘട്ടം കുണ്ടായിതോട് ഫുട്ട് വെയർ യൂണിറ്റിൽ ആരംഭിക്കും. പരിശീലന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ് ഓഗസ്റ്റിൽ നിർവഹിച്ചിരുന്നു.

Back to top button
error: