NEWS

നായ കുറുകെ ചാടിയതിനെ തുടര്‍ന്നു സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടര്‍ന്നു സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു.

മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്ബുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാല്‍ വാങ്ങുന്നതിനായി സൈക്കിളില്‍ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടിയടും അപകടം സംഭവിച്ചതും.

Signature-ad

 

 

സൈക്കിളില്‍ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു. പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരന്‍ മരിച്ചത്.

Back to top button
error: