NEWS

600 ഗ്രാം എംഡിഎംഎയുമായി കണ്ണൂരിൽ യുവാവ് പിടിയില്‍ 

കണ്ണൂര്‍: എക്‌സൈസ് റെയിഞ്ചും എക്‌സൈസ് ഐബിയും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍.
കോഴിക്കോട് താമരശ്ശേരി കിടവൂര്‍ നടമുറിക്കല്‍ വീട്ടില്‍ ജാഫര്‍ ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലായത്.
മംഗലാപുരത്ത് നിന്നും കോഴിക്കോടിന് ടിക്കറ്റെടുത്ത ഇയാൾ പോലീസ് ചെക്കിംഗ് ഭയന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴായിരുന്നു പിടിയിലായത്.

Back to top button
error: