അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീര്‍ന്നില്ല. ടാക്സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.
ചുരുക്കി പറഞ്ഞാല്‍ 25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന് കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാന്‍ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാള്‍ സ്വയം അടക്കേണ്ടതാണ്.
ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്.ഗൂഗിളില്‍ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒഫീഷ്യല്‍ പേജില്‍ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഇത്തവണത്തെ ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത്.