NEWSWorld

റഷ്യയില്‍ എണ്ണക്കമ്പനി ഉന്നതന്‍ മരിച്ചു; യുക്രൈന്‍ ആക്രമണത്തിനുശേഷം 10 ലേറെ ദുരൂഹമരണങ്ങള്‍

മോസ്‌കോ: റഷ്യയില്‍ വീണ്ടും എണ്ണക്കമ്പനി മേധവിയുടെ ദുരൂഹമരണം. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയര്‍മാന്‍ റവില്‍ മഗനോവ് (67) ആണ് ഇന്നലെ മരിച്ചത്. അദ്ദേഹത്തെ ആശുപത്രി ജനാലയില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നു സൂചനയുണ്ട്. ഗുരുതരരോഗത്തെ തുടര്‍ന്നാണ് മരണമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. സഹോദരന്‍ നെയ്ല്‍ മഗനോവ് മറ്റൊരു എണ്ണക്കമ്പനിയായ ടാറ്റ്‌നെഫ്റ്റിന്റെ തലവനാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനെ റഷ്യ ആക്രമിച്ചതു മുതല്‍ രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ പത്തോളം പേര്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. യുക്രൈനില്‍നിന്നു റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലുക്കോയില്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

യുക്രൈനില്‍ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്‌പ്രോം എക്‌സിക്യൂട്ടീവ് അലക്‌സാണ്ടര്‍ ട്യുലക്കോവിനെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. നൊവാടെക്കിന്റെ മുന്‍ ഉന്നതന്‍ സെര്‍ജി പ്രോട്ടോസെന്യയും ഭാര്യയും മകളും സ്‌പെയിനിലെ വസതിയില്‍ മരിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു.
മേയില്‍ ലുക്കോയില്‍ മാനേജര്‍ അലക്‌സാണ്ടര്‍ സുബോട്ടിനെ മോസ്‌കോയിലെ വീടിന്‍െ്‌റ ബേസ്‌മെന്‍്‌റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മേയില്‍ തന്നെ ഗാസ്‌പ്രോംബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് വ്‌ലഡിസ്ലാവ് അവയേവും വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു.

 

Back to top button
error: