കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
കൊച്ചി മെട്രോ പാത നീട്ടല്‍ നാടിന് സമര്‍പ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.കെ റെയില്‍ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യര്‍ഥിക്കല്‍. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം കൊച്ചി മെട്രോ വികസനം നാടിന് സമര്‍പ്പിച്ച പ്രധാനമന്ത്രി കേരളത്തിന്റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നല്‍കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം.അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നല്‍കും- അദ്ദേഹം പറഞ്ഞു.
സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് ഖാനടക്കമുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.