NEWS

പ്രഗ്നാനന്ദയുടെ വിജയം ടി വി -പത്രമാധ്യങ്ങൾ കാണാതെ പോയതിന്റെ കാരണം എന്താകും?

മെസ്സിയും റൊണാൾഡോയും നെയ്മറുമൊക്കെ ആഘോഷിക്കപ്പെടുന്ന ഇന്ത്യയുടെ മണ്ണിൽ ശരിക്കും പ്രഗ്നാനന്ദ എന്ന പതിനേഴുകാരൻ ഇന്നലെ വരെ നമുക്കാരായിരുന്നു?
അതെല്ലാം ഇന്നലെ വരെ മാത്രം ആകട്ടെ എന്ന് പ്രതീക്ഷിക്കുകയാണ്.അല്ല ആഗ്രഹിക്കുകയാണ്.എന്നിരുന്നാലും ചോദിക്കുകയാണ്.ടി വി -പത്രമാധ്യങ്ങൾ പ്രഗ്നാനന്ദയുടെ വിജയത്തിന് പ്രാധാന്യം കൊടുക്കാതിരിക്കാൻ കാരണം എന്താകും?
അവൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചതുകൊണ്ടോ? അതോ,
 പ്രഗ്നാനന്ദയുടെ പേരിന്റെ അറ്റത്ത് ഉന്നത കുലത്തിൻ്റെ “വാൽ ” ഇല്ലാതിരുന്നതുകൊണ്ടോ ?! അതോ, ക്രിക്കറ്റ് ഇന്ത്യയിലെ ചെസിനോടുള്ള അയിത്തമോ ?!!
പ്രഗ്നാനന്ദ ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ
ഇന്ത്യയിലെ മാധ്യമങ്ങൾ അവനെ വാനോളം പുകഴ്ത്തി എഴുതുമായിരുന്നു. “ചാനലുകാർ അവന്റെ അമ്മയുടെയും അച്ഛന്റെയും മാത്രമല്ല ജീവിച്ചിരുന്ന സകല ബന്ധുക്കളുടെയും അഭിമുഖത്തിന് വേണ്ടി കാത്തുകെട്ടി കിടന്നേനെ..
മൂന്നാം തവണയും ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മുട്ടുകുത്തിച്ച ,ആർ. പ്രഗ്നാനന്ദയും കുടുംബത്തിനും നന്മകൾ നേരുകയാണ്.
ഉചിതരായ എതിരാളികൾ ഇല്ലാത്തതിനാൽ ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ ഒന്നല്ല, മൂന്നു തവണയാണ് നമ്മുടെ പ്രഗ്നാനന്ദനെന്ന 17 വയസ്സുകാരൻ തോൽപ്പിച്ചത് !
 സാധാരണക്കാരായ തമിഴ് മാതാപിതാക്കളുടെ മകനായി ജനിച്ച പ്രഗ്നാനന്ദൻ നമുക്ക് പ്രചോദാനാത്മക വ്യക്തിയായി ചരിത്രത്തിലിടം നേടുകയാണ്.തമിഴ് നാട്ടിലെ ഒരു പ്രാദേശിക ബാങ്കിലെ ജീവനക്കാരനായ അച്ഛൻ ജന്മനാ പോളിയോ ബാധിച്ചതിനാൽ മകന് എല്ലായിടങ്ങളിലും കൂട്ട് വീട്ടമ്മയായ അമ്മയായിരുന്നു.ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്നാനന്ദയുടെ ചെസിന്റെ ചരിത്രം. പത്താം വയസ്സിൽ ലോകമറിയുന്ന മാസ്റ്റർ ആയി അവൻ മാറി!
 ഇപ്പോഴിതാ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ജയം നേടിയപ്പോൾ അത് നിശ്ചയദാർഢ്യത്തിന്റേയും കഠിനമായ പരിശ്രമങ്ങളുടേയും വിജയവുമായി. മാതൃകയായ പേരന്റിംഗ് പാഠങ്ങളും പ്രഗ്നാനന്ദിന്റെ വിജയ വീഥിയിലുണ്ട്.ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ !

Back to top button
error: