കഴിക്കാന്‍ നാല് എ ഫോര്‍ ദോശ ആയാലോ? മാവ് നിറയ്ക്കൂ, എണ്ണം നിശ്ചയിക്കൂ, പ്രിന്റ് അമര്‍ത്തൂ… ചൂടന്‍ എ ഫോര്‍ ദോശ റെഡി; വിപണിയില്‍ തരംഗമാകാന്‍ ദോശ പ്രിന്റര്‍
ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. ആരോഗ്യദ്രമായ ഭക്ഷണം എന്ന നിലയില്‍ കാലങ്ങളായി നമ്മുടെ പ്രഭാതങ്ങളെ രുചിയും മണവും നിറച്ചതാക്കിമാറ്റി ദോശ അടുക്കള ഭരിച്ചുവരുന്നു. മാവു തയാറാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ കൊച്ചുകുട്ടികള്‍ക്കുമുതല്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന വിഭവം എന്ന നിലയിലും ദോശ ഏവരുടെയും ആദ്യ പട്ടികയില്‍ ഇടം പിടിക്കാറുണ്ട്.
എന്നാല്‍ കാലം മാറിയതിനൊത്ത് ജീവിതരീതികളും മാറി. ടെക്നോളജിയുടെ കൈകള്‍ അടുക്കളയിലും ഇന്ന് സജീവമാണ്. തിരക്കേറിയ ജീവിതത്തില്‍ ദോശചുടുന്നതുപോലും ഒരു പണിയാണ്. എന്നാല്‍ ഈ പ്രശ്നത്തിനുള്ള പരിഹാരവും ടെക്നോളജി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു.
നല്ല ചൂടന്‍ ദോശ പേപ്പര്‍ കനത്തില്‍ ചുട്ടെടുത്തുതരുന്ന ദോശ പ്രിന്റര്‍ ആണ് ഈ പുത്തന്‍ താരം. അരച്ചുവച്ച മാവെടുത്ത് ഒഴിച്ചുകൊടുത്ത്, എത്ര ദോശ വേണമെന്ന എണ്ണവും, അതിന്റെ കട്ടിയും എല്ലാം സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ അതിന് അനുസരിച്ച് നല്ല ചൂടന്‍ മൊരിഞ്ഞ ദോശകള്‍ തനിയെ വരികയായി.
പ്രിന്റര്‍ പരുവത്തിലുള്ള മെഷീന് ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ തയ്യാറായി പുറത്തുവരുന്നത്. കാഴ്ചയ്ക്ക് നല്ല കനമില്ലാത്ത ‘ക്രിസ്പി’ ദോശ തന്നെയാണിത്. ഇതിലേക്ക് എണ്ണയോ നെയ്യോ എല്ലാം ചേര്‍ത്ത് കൊടുക്കാനും സൗകര്യമുണ്ട്.
https://twitter.com/NaanSamantha/status/1562133756923633664?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1562133756923633664%7Ctwgr%5E55c4f3b779abb5f23f1dd8874f37c8ba95754cf7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNaanSamantha%2Fstatus%2F1562133756923633664%3Fref_src%3Dtwsrc5Etfw
അതേസമയം എല്ലാ കണ്ടുപിടിത്തങ്ങള്ക്കെതിരേയും വിമര്‍ശനങ്ങള്‍ ഉയരാറുള്ളതുപോലെ ഈ ദോശ പ്രിന്ററിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ദോശയുണ്ടാക്കല്‍ അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ലെന്നും അതിനാല്‍ തന്നെ കറണ്ടും പണവും ചെലവാക്കി ഈ മെഷീന് വാങ്ങി ഉപയോഗിക്കുന്നത് ബുദ്ധിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം ഒരുപാട് ദോശ ഒന്നിച്ചുണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഇതൊരെണ്ണം വാങ്ങിക്കുന്നതില്‍ നഷ്ടമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും ദോശ പ്രിന്റര്‍ ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്.