ഫരീദാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയായ ഫരീദാബാദ് അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു.
മാതാ അമൃതാനന്ദമയി,ഹരിയാന ഗവര്‍ണ്ണര്‍ ബന്ദാരുദത്താത്രേയ ,മുഖ്യമന്ത്രി ശ്രീ മനോഹര്‍ലാല്‍ തുടങ്ങിയ പ്രമുഖരടങ്ങുന്ന വേദിയിൽ വെച്ച്
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്.
ആറായിരം കോടി രൂപ നിര്‍മ്മാണച്ചിലവില്‍ 11 ഏക്കര്‍ വിസ്‌തൃതിയിലുള്ള 14 നിലകളിലായാണ് ആശുപത്രി മന്ദിരത്തിന്‍റെ നിര്‍മ്മാണം . ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഹരിത ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രോജക്‌ടാണിത്.
800 ലേറെ ഡോക്‌ടര്‍മാര്‍ ,പതിനായിരത്തിലധികം ജീവനക്കാര്‍ 2600 രോഗികളെ കിടത്തിചികില്‍സിക്കാനുള്ള സൗകര്യം ,534 ഐ സി യു യൂണിറ്റുകള്‍ ,64 അത്യാധുനിക ഓപ്പറേഷന്‍ തീയേറ്ററുകള്‍ ,81 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ ,പ്രിസിഷ്യന്‍ ഓങ്കോളജിക്കായി 10 ബങ്കറുകള്‍ തുടങ്ങി ആതുരസേവാശുശ്രുഷാരംഗത്തെ ആധുനിക സൗകര്യങ്ങളുടെ നീണ്ട നിരതന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .