NEWS
24 മണിക്കൂറിനിടെ 61,871 കോവിഡ് കേസുകള്‍
രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ 61,871 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്നലെ മാത്രം 72,614 പേര്‍ക്ക് രോഗംഭേദമായതോടെ ആകെ രോഗമുക്തി 65,97,209 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് താഴ്ന്നു.
രണ്ടുദിവസമായി പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ അമേരിക്കയാണ് മുന്നില്‍. രാജ്യത്ത് ആകെ രോഗബാധിതര്‍ 74,94,551 ആയെങ്കിലും 7,83,311 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇന്നലെ 1,033 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,14,031 ആയി ഉയര്‍ന്നു.