NEWS

നാട്ടിലേക്ക്​ ചികിത്സക്കായി  പോകുന്നതിനിടയിൽ മസ്കറ്റ് എയർപോർട്ടിൽ വച്ച് തൃശൂർ സ്വദേശി മരിച്ചു

മസ്കറ്റ് :അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിനിടെ മസ്കറ്റ് എയര്‍പോര്‍ട്ടിൽ വച്ച് തൃശൂര്‍ സ്വദേശി മരിച്ചു.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്​ കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ്​ മരിച്ചത്​. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു.

 

Signature-ad

 

പനിയും പ്രമേഹവും മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ നാട്ടിലേക്ക്​ പോകാനായി എയര്‍പോര്‍ട്ടിൽ എത്തിയതായിരുന്നു.ഉടൻതന്നെ നിസ്​വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: