NEWS

സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രൊവിഡന്‍ഡ് ഫണ്ട് ഏറെ സുരക്ഷിതമാണ്; സ്വകാര്യ ജീവനക്കാർക്ക് അങ്ങനെയല്ല

ര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം പ്രൊവിഡന്‍ഡ് ഫണ്ട് ഏറെ സുരക്ഷിതമാണ്. എന്നാല്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. അതായത്, ജോലി മാറുന്നതും പഴയ സ്ഥാപനം അടച്ചുപൂട്ടപ്പെടുന്നതും PF അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അത്തരമൊരു സാഹചര്യത്തില്‍, EPFOയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

EPFO നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചേക്കാം

അതായത്, പുതിയ ജോലി ലഭിച്ച സാഹചര്യത്തില്‍, മുന്‍പ് ജോലി ചെയ്തിരുന്ന കമ്ബനിയില്‍ നിന്ന് നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ നേരിടാം. അതായത്, പഴയ കമ്ബനി അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍, നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ നിന്ന് 36 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, അതായത് പണം നിക്ഷേപിച്ചില്ല എങ്കില്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യും. ഇപിഎഫ്‌ഒ ഇത്തരം അക്കൗണ്ടുകള്‍ ‘നിഷ്ക്രിയ വിഭാഗത്തിലാണ് സൂക്ഷിക്കുന്നത്.

Signature-ad

അക്കൗണ്ട് എങ്ങനെ വീണ്ടും സജീവമാക്കാം?


ഇത്തരത്തില്‍ അക്കൗണ്ട് ‘നിഷ്ക്രിയമായാല്‍ നിങ്ങള്‍ക്ക് ഇടപാട് നടത്താന്‍ കഴിയില്ല. അതിനായി അക്കൗണ്ട് വീണ്ടും സജീവമാക്കേണ്ടിയിരിയ്ക്കുന്നു. നിങ്ങള്‍ ഇപിഎഫ്‌ഒയില്‍ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍, ‘നിഷ്‌ക്രിയമായ’ ശേഷവും നിങ്ങളുടെ അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നത് തുടരുന്നു. അതായത്, നിങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടില്ല. അത്, നിങ്ങള്‍ക്ക് തിരികെ ലഭിക്കും. മുന്‍പ് ഈ അക്കൗണ്ടുകള്‍ക്ക് പലിശ ലഭ്യമായിരുന്നില്ല. പക്ഷേ, 2016-ല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും പലിശ നല്‍കുന്നത് തുടരുകയും ചെയ്തു.

പ്രവര്‍ത്തനരഹിതമായ PF അക്കൗണ്ടുകള്‍ ആരാണ് ആധികാരികമാക്കുക?


പ്രവര്‍ത്തനരഹിതമായ പിഎഫ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന്, ജീവനക്കാരന്‍റെ തൊഴിലുടമ അത് സാധൂകരിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, കമ്ബനി അടച്ചുപൂട്ടിയ അവസരത്തില്‍ ജീവനക്കാര്‍ പരാതികള്‍ സാക്ഷ്യപ്പെടുത്താന്‍ ആരുമില്ലെങ്കില്‍, KYC രേഖകളുടെ അടിസ്ഥാനത്തില്‍ ആധികാരികമാക്കാന്‍ സാധിക്കും.

 

 

ഓര്‍ക്കുക, PF അക്കൗണ്ട് ഉടമയ്ക്ക് 58 വയസ് ആകുന്നതുവരെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് പലിശ ലഭിക്കും.

Back to top button
error: