NEWSWorld

പത്ത് മക്കളെ പ്രസവിച്ചാല്‍ 13 ലക്ഷം പാരിതോഷികം! പ്രഖ്യാപനവുമായി പുടിന്‍

മോസ്‌കോ: പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്ക് പത്തു ലക്ഷം റൂബിള്‍(ഏകദേശം 13 ലക്ഷം രൂപ) പാരിതോഷികമായി നല്‍കുമെന്ന് പുടിന്‍.

കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും സൃഷ്ടിച്ച ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ പ്രഖ്യാപിച്ച”മദര്‍ ഹീറോയിന്‍” പദ്ധതി വഴിയാണ് പാരിതോഷികം നല്‍കുക. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണു പാരിതോഷികം ലഭിക്കുക.

Signature-ad

പത്താമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും അമ്മയ്ക്ക് ഒരു ദശലക്ഷം റൂബിള്‍ ഒറ്റത്തവണയായി സമ്മാനമായി ലഭിക്കുക.

രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നത് പരിഹരിക്കാനാണു പുടിന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ സുരക്ഷാ വിദഗ്ധ ഡോ. ജെന്നി മാദേഴ്സ് വ്യക്തമാക്കി.

Back to top button
error: