സ്വകാര്യമേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്കുകൾ 2022 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ കാലയളവിലെ പലിശ നിരക്കുകൾ 40 ബിപിഎസ് വരെ ബാങ്ക് വർധിപ്പിച്ചു.
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണക്കാർക്ക് 2.75 ശതമാനം മുതൽ 5.7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.2 ശതമാനം മുതൽ 6.5 ശതമാനം വരെയും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
എച്ച്‌ഡിഎഫ്‌സി പലിശ നിരക്കുകൾ
7 മുതൽ 29 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75 ശതമാനം പലിശ നിരക്ക് നൽകും, അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് 30 മുതൽ 89 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 3.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനം ആയി തുടരും, അതേസമയം ആറ് മാസത്തിനും ഒരു ദിവസത്തിനും ഒരു വർഷത്തിൽ താഴെയും കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനം ആയി തുടരും.
ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർധിപ്പിച്ചു, ഒരു വർഷം മുതൽ രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിൻറ് ഉയർത്തി 5.50 ശതമാനമാക്കി. 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 5.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും.
5 വർഷത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.75 ശതമാനം ആയി തുടരും. 3 വർഷം 1 മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 6.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.60 ശതമാനം പലിശയും നൽകും.മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 0.50% ശതമാനം അധിക പലിശ നിരക്ക് നൽകും.