KeralaNEWS

മട്ടന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു: കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

കണ്ണൂർ: നഗരസഭാ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

അതേസമയം പരസ്യപ്രചരണത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ മട്ടന്നൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എൽഡിഎഫിൻ്റെ പരസ്യപ്രചാരണം വൈകിട്ട് 5.30-ന് പൊലീസ് അവസാനിപ്പിച്ചെങ്കിലും യുഡിഎഫ് പ്രചാരണം അവസാനിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വൻ ഭൂരിപക്ഷത്തിൽ മട്ടന്നൂർ നഗരസഭയിൽ ഭരണം നിലനിർത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ അട്ടിമറി വിജയ പ്രതീക്ഷയുമായാണ് യുഡിഎഫ് മുന്നേറുന്നത്. ആഗസ്റ്റ് 20-നാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 22-ന് വോട്ടെണ്ണും.

Signature-ad

നഗരസഭയിൽ 35-ൽ 28 സീറ്റും നേടി നിലവിൽ എൽഡിഎഫ് ആണ് അധികാരത്തിലുള്ളത്. 1997-ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. എന്നാൽ ഇത്തവണ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി ജെ പിയും മത്സര രംഗത്തുണ്ട്.

Back to top button
error: