NEWS
ബാർ കോഴ കേസിൽ കോൺഗ്രസിലെ ഉന്നതർ ,പേര് പറയില്ലെന്ന് ജോസ് കെ മാണി
ബാർ കോഴ കേസിനു പിന്നിൽ കോൺഗ്രസിലെ ഉന്നതർ ആണെന്ന ആരോപണവുമായി ജോസ് കെ മാണി .ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ .എന്നാൽ പേര് പറയാൻ തയ്യാറല്ലെന്നും ജോസ് കെ മാണി പറഞ്ഞു .
ബാർ കോഴ അടഞ്ഞ അധ്യായമാണ് .എൽഡിഎഫ് കൺവീനർ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട് .കെ എം മാണി മുഖ്യമന്ത്രി ആകാൻ യോഗ്യൻ ആണെന്ന് അഭിപ്രായം ഉയർന്നിരുന്നു .നിയമ സഭാ അംഗത്വത്തിന്റെ അമ്പതാം വാർഷികത്തോടൊപ്പമാണ് ഇക്കാര്യം ഉയർന്നു വന്നത് .ഇതിനു പിന്നാലെയാണ് ബാർ കോഴ ആരോപണം ഉണ്ടായത് എന്നും ജോസ് കെ മാണി പറഞ്ഞു .