കൊച്ചി :ഐ.ടി നഗരമായ ബംഗളൂരുവിനെയും കൊച്ചിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും.
അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം.പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. നിലവില്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ഇടനാഴിയുടെ ഭാഗമായി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം അയ്യംമ്ബുഴയില്‍ 543 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ആദ്യം വകയിരുത്തിയ 540 കോടി, പിന്നീട് 840 കോടിയാക്കി. സര്‍ക്കാര്‍ ഗ്യാരന്റിക്ക് വിധേയമായി കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പുവില കണക്കാക്കിയാണ് തുക ഉയര്‍ത്തിയത്.
10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി 22,000 പേര്‍ക്കും പരോക്ഷമായി 80,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.