ലക്നൗ :യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു.സംഘടനാ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.
അതേസമയം രാജിയില്‍ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയില്‍ സിംഗിന്റെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി.