NEWS

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ

ഇടുക്കി: ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ.പാര്‍ട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുള്ള കട്ടപ്പന സ്വദേശിയാണ് ആരോപണ വിധേയന്‍.39 പേരില്‍ നിന്നായി 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പരാതി.
സംഭവത്തില്‍ കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിയും ബി.ജെ.പി ഉടുമ്ബന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റുമായ രാധാകൃഷ്ണനാണ്  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ,സംഘടന സെക്രട്ടറി എ.ഗണേഷ് എന്നിവര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിയോജക മണ്ഡലം പ്രസിഡന്റായ രാധാകൃഷ്ണന്റെ മകന്റെ കൈയ്യില്‍ നിന്നും അയല്‍വാസിയായ മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും നേതാവ് പണം വാങ്ങിയത്.ഇരുവരുടെയും കൈയ്യില്‍ നിന്നായി 13 ലക്ഷത്തോളം രൂപ കൈക്കലാക്കി.ഇത്തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരില്‍ നിന്നാണ് ജില്ലാ നേതാവ് ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയത്. പണം ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ ജോലിയെന്നായിരുന്നു വാഗ്ദാനം. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ആളുകള്‍ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

Back to top button
error: