KeralaNEWS

തോട്ടം മേഖലയ്ക്കായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉടന്‍ നിലവില്‍ വരും. പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും ആരംഭിക്കുന്നതിനും വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ്. ഹരികിഷോറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.

വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. പ്ലാന്റേഷന്‍ ഒരു വ്യവസായമായി തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തില്‍ അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറക്കാനും തോട്ടം മേഖല ലാഭകരമാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടി സ്വീകരിക്കും. തോട്ടവിളകള്‍ക്ക് ന്യായവിലയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. തൊഴില്‍ വകുപ്പ് നിശ്ചയിക്കുന്ന മിനിമം വേതനം കൂടി കണക്കിലെടുത്ത് തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പുമായി ആലോചിച്ച് സ്വീകരിക്കും.

Signature-ad

പ്ലാന്റേഷന്‍ നയത്തില്‍ അംഗീകരിച്ചതും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ പ്ലാന്റേഷന്‍ ടാക്‌സ്, കാര്‍ഷികാദായ നികുതി, കെട്ടിടനികുതി, സീനിയറേജ്, പാട്ടം പുതുക്കല്‍, മിശ്രവിളകള്‍ മുതലായ വിഷയങ്ങളും ഇനി പ്ലാന്റേഷന്‍ ഡയറക്ടറേറ്റിനു കീഴിലായിരിക്കും ഉള്‍പ്പെടുക.തോട്ടങ്ങള്‍ തോട്ടങ്ങളായി നിലനിര്‍ത്തിക്കൊണ്ട് തൊഴിലും വ്യവസായവും സംരക്ഷിക്കുന്നതിനൊപ്പം ഈ മേഖലയിലെ പരിസ്ഥിതി സംരക്ഷണവും സാമൂഹിക വനവത്കരണ പദ്ധതിയും പ്ലാന്റേഷന്‍ നയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ ടൂറിസം പദ്ധതികളുടെ സാധ്യതകളും പരിശോധിക്കും. പൊതുവായ വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീ ബോര്‍ഡ്, റബര്‍ ബോര്‍ഡ്, കോഫീ ബോര്‍ഡ്, സ്‌െപെസസ് ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലാളി-തൊഴിലുടമ പ്രതിനിധികളും ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ െകെക്കൊള്ളും. തോട്ടങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്കു പരിഹാരം കാണാന്‍ വനം-വന്യജീവി വകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. പൊതുമേഖലയ്ക്കു കീഴിലുള്ള തോട്ടങ്ങളില്‍ കാര്‍ഷിക െജെവ െവെവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.

 

Back to top button
error: