
റാന്നി : വലിയ പാലത്തിൽ നിന്നും സ്ത്രീ പമ്പാനദിയിലേക്ക് ചാടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.നേരം പുലർന്നും റാന്നി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ പെരുമ്പുഴ ഭാഗത്തു നിന്നും നടന്നു വന്ന ഇവർ ചെരുപ്പും പഴ്സും പാലത്തിൽ വച്ചതിനു ശേഷം ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.
പഴ്സിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് അടൂർ മണക്കാല കളവേലിൽ തെക്കേതിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജയലക്ഷ്മി (48) ആണ് ഇവർ.ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് വിവരം.






