LIFESocial Media

അനാക്കോണ്ടയെ കിടത്തിപ്പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറല്‍

പാലക്കാട്: വ്യത്യസ്തമായ ഭക്ഷണങ്ങളുണ്ടാക്കി യു ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ച് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ ഏറ്റവും പുതിയ പാചക പരീക്ഷണമായ അനാക്കോണ്ട ഗ്രില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്. അത്തരത്തില്‍ ഇന്തോനേഷ്യയില്‍ പോയി ചെയ്‌തൊരു വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

Signature-ad

അനാക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്പിനെ മുഴുവനായി ഗ്രില്‍ ചെയ്‌തെടുക്കുന്ന ദൃശ്യങ്ങളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്.

35 കിലോ ഭാരം വരുന്ന കൂറ്റന്‍ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്‌പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

തയ്യാറായ പാമ്പ് ഗ്രില്‍ ഒടുവില്‍ ഫിറോസ് ഒഴികെ എല്ലാവരും രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍ പാകം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

 

ഒട്ടക, ആട്, പോത്ത്, കോഴി, തുടങ്ങി നിരവധി ഐറ്റംസ് നിര്‍ത്തിയും കുഴിയിലറക്കിയുമൊക്കെ പൊരിച്ചും കറിവച്ചും മലയാളിയെ കാണിച്ചിട്ടുള്ള ഫിറോസിന്റെ വീഡിയോകള്‍ വളരെ പ്രേക്ഷകരുള്ളവയാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്കിടെ വിവാദത്തിലും ചെന്ന് ചാടിയിട്ടുണ്ട് ഫിറോസ്. മുന്‍പ് ഗള്‍ഫില്‍ മയിലിനെ കറി വയ്ക്കാന്‍ പോകുന്നു എന്ന ഫിറോസിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. ഇതിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ മയിലിനെ വാങ്ങി ഷെയ്ഖിന് സമ്മാനിച്ച് വിവാദങ്ങളില്‍ നിന്നും അദ്ദേഹം തലയൂരിയിരുന്നു.

Back to top button
error: