NEWS

ഖുഷ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവും അഭിനേത്രിയുമായ ഖുഷ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് താരം രാജിക്കത്ത് നല്‍കി. പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുഷ്ബുവിനെ ഒഴിവാക്കി. ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുഷ്ബു ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെയാണ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കിയത്.

ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാര്‍ഥ്യ ബോധമില്ലാത്ത, പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കി.

Signature-ad

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍ ഖുശ്ബു ഉള്‍പ്പെടെ തമിഴകത്തെ 3 പ്രമുഖര്‍ ഇന്നു പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

അതേസമയം, ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രാജിവെയ്പ്പ് വിരല്‍ ചൂണ്ടുന്നത് ബിജെപിയിലേക്കുളള താരത്തിന്റെ രംഗപ്രവേശമാണോ എന്നും സംശയം ജനിപ്പിക്കുന്നു.

2010ല്‍ ഡിഎംകെയിലൂടെയാണ് ഖുഷ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം.2014-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സീറ്റിനായി ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് വിനയായി. പിന്നീട് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

Back to top button
error: