NEWS

കാരുണ്യ കേരളമേ കണ്ണുതുറക്കുക

കോഴിക്കോട്: വടകരയില്‍ എസ് എം എ രോഗ ബാധിതയായ സിയാ ഫാത്തിമക്ക് മരുന്നിനായി വേണ്ടത് 18 കോടി രൂപ.
മൂന്ന് ജ്യേഷ്ഠന്‍മാരുടെ കുഞ്ഞനുജത്തിയാണ് സിയാ ഫാത്തിമ. ഒമ്ബത് മാസം മാത്രമാണ് ഈ കുരുന്നിന്റെ പ്രായം. ടെപ്പ് വണ്‍ എസ് എം എ രോഗം സിയാ ഫാത്തിമയുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി മാറ്റിയിരിക്കുന്നു. ജനിച്ച്‌ മൂന്ന് മാസം പിന്നിട്ടപ്പോഴാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മരുന്ന് വൈകാതെ എത്തിക്കണം. എന്നാല്‍ മരുന്നിന്‍റെ വിലയായ 18 കോടി രൂപ ഈ കുടുംബത്തിന് അപ്രാപ്യമാണ്.
സിയാ ഫാത്തിമ ചികിത്സ സഹായ സമിതി
ഫെഡറല്‍ ബാങ്ക്
വടകര ബ്രാഞ്ച്
അക്കൗണ്ട് നമ്ബര്‍ : 10710200014639
ഐ എഫ് എസ് സി കോഡ് : FDRL0001071

Back to top button
error: