NEWS

അടയ്‌ക്കേണ്ട നികുതി സംബന്ധിച്ച്‌ ലോട്ടറി വകുപ്പ് വ്യക്തത വരുത്തണം;ഇത് പിടിച്ചുപറി തന്നെ

കോട്ടയം: സമ്മാനാര്‍ഹര്‍ നല്‍കേണ്ട നികുതികളെക്കുറിച്ച്‌ കേരള ലോട്ടറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാല്‍ വലിയതുകകള്‍ ലഭിക്കുന്നവര്‍ക്ക്‌ പിന്നീട് വന്‍ബാധ്യതയാണ്‌ ഉണ്ടാകുന്നത്.
കേരള ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ച പാലാ കണ്ണാടിയുറുമ്ബ് മഠത്തില്‍പറമ്ബില്‍ അന്നമ്മ ഷൈജുവിന്‌ ലക്ഷങ്ങളുടെ നികുതി കുടിശ്ശികയാണ്‌ വന്നത്‌. ഒരു കോടി സമ്മാനത്തുകയില്‍ 12 ശതമാനം ഏജന്‍സി കമീഷനായ 12 ലക്ഷം രൂപ ആദ്യം കുറച്ചു. ബാക്കി 88 ലക്ഷം രൂപയുടെ 30 ശതമാനമായ 26,40,000 രൂപ ആദായനികുതി പിടിച്ചശേഷം 61,60,000 രൂപ നല്‍കി. എന്നാല്‍, സമ്മാനത്തുക 50 ലക്ഷത്തില്‍ കൂടുതലായതിനാല്‍ നികുതിയുടെ 10 ശതമാനം സര്‍ചാര്‍ജും നികുതിയുടെയും സര്‍ചാര്‍ജിന്റെയും നാലു ശതമാനം സെസും ചേര്‍ത്ത്‌ 3,80,160 രൂപകൂടി അടയ്‌ക്കണമായിരുന്നു. ഇക്കാര്യം അറിയാത്തതിനാല്‍ അടച്ചില്ല. കൃത്യസമയത്ത്‌ അടയ്‌ക്കാത്തതിനാല്‍ പിഴയടക്കം 4,10,760 രൂപ ഈ 31 നകം അടയ്‌ക്കണം.

അടയ്‌ക്കേണ്ട നികുതി സംബന്ധിച്ച്‌ ജേതാക്കള്‍ക്ക്‌ ലോട്ടറി വകുപ്പ്‌ വിവരം നല്‍കണം. ഒരു ലക്ഷത്തിനുമുകളില്‍ സമ്മാനത്തുക കിട്ടുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ഔദ്യോഗികമായി രേഖകള്‍ നല്‍കണം. ലോട്ടറിക്ക്‌ കൗണ്ടര്‍ ഫോയില്‍വച്ച്‌ അതില്‍ പേരും ഫോണ്‍ നമ്ബറും എഴുതാന്‍ നടപടി സ്വീകരിക്കണം. ഇതുവഴി കള്ളപ്പണ ഇടപാട് ഒഴിവാക്കാനും സാധിക്കും. ലോട്ടറി ടിക്കറ്റിനുപിന്നില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വായിക്കാവുന്ന വലിപ്പത്തില്‍ ആക്കണം.ഇത് മലയാളത്തിൽ തന്നെ പ്രിന്റ് ചെയ്യുകയും വേണം.

 

Signature-ad

 

 

തങ്ങളുടെ ബാധ്യത അടച്ചുതീര്‍ക്കുമെന്ന് അന്നമ്മ ഷൈജു പറഞ്ഞു. ഭാവിയില്‍ മറ്റൊരു സമ്മാനജേതാവും ബുദ്ധിമുട്ടരുതെന്ന ആഗ്രഹംമൂലമാണ് പരാതി ഉന്നയിക്കുന്നതെന്നും അവര്‍ അറിയിച്ചു.ഇങ്ങനെയായാൽ ഓണം ബംബർ 25 കോടി അടിക്കുന്നവരുടെ അവസ്ഥ എന്താകുമെന്നും അവർ ചോദിച്ചു.

Back to top button
error: