IndiaNEWS

ഒരുഡോസ് കോവിഡ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരുടെ എണ്ണം പുറത്തുവിട്ട് കേന്ദ്രം

ദില്ലി: കോവിഡ് വാക്‌സിന്‍ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന് അര്‍ഹരായവരില്‍ 4 കോടി പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്റെ ഒറ്റ ഡോസ് പോലും സ്വീകരിച്ചിട്ടില്ലാത്തത്.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 98 ശതമാനം പേര്‍ രാജ്യത്ത് വാക്‌സിന്റെ ആദ്യ ഡോസും, 90 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി.

Signature-ad

ഇന്ത്യയില്‍ കോവിഡ് പിടിച്ചു നിര്‍ത്തുന്നതില്‍ വാക്‌സിനേഷന്‍ ഏറെ പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ 17 ാം തിയതി കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് മൊത്തം 200 കോടി ഡോസ് പിന്നിട്ടു. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.

2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്‌സീന്‍ വിതരണം 18 മാസം പിന്നിടുമ്പോഴാണ് അപൂര്‍വ നേട്ടത്തിലെത്തിയത്. ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ഒരു ഡോസ് കൊവിഡ് വാക്‌സിനെങ്കിലും നല്‍കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കൊവിഡ് വാക്‌സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചും അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്നും 200 കോടി വാക്‌സിന്‍ ഡോസ് കടക്കാനായതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങളെന്നും പറഞ്ഞ മോദി കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്നും വിലയിരുത്തി.

Back to top button
error: