യുപി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ ഒരു മിനി ബാങ്ക് ആയി തന്നെ മാറിയിട്ടുണ്ട്.ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്.എന്നാൽ ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണമിടപാടുകള്‍ നടത്താന്‍ കഴിയും.
ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവര്‍ ഉടൻതന്നെ മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്ബരിലേക്ക് വിളിക്കുക.നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്ബനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.പിന്നീട് ഫോൺ തിരിച്ചു കിട്ടിയാലോ, പുതിയ ഫോണിലോ ഇവ വീണ്ടും തുറക്കാവുന്നതേയുള്ളൂ.