NEWS
ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു

ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാൽത്സംഗം ചെയ്ത് കൊന്ന കേസ് സിബിഐ ഏറ്റെടുത്തു.യു പി പ്രത്യേക പോലീസ് സംഘം ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
അലഹാബാദ് ഹൈക്കോടതിയുടെ ഇടപെടലും ശക്തമായ പ്രതിഷേധവുമാണ് സിബിഐ അന്വേഷണത്തിന് ഇടയാക്കിയത്. ഒടുവിൽ യുപി സർക്കാർ തന്നെ അന്വേഷണത്തെ പിന്തുണക്കുക ആയിരുന്നു.
തങ്ങൾ വീട്ടുതടങ്കലിൽ ആണെന്നാണ് ഇരയുടെ കുടുംബം ഇപ്പോഴും പറയുന്നത്. നാല് സവർണ ജാതിക്കാരായ യുവാക്കൾ ആണ് ഇരുപതുകാരി ദളിത് പെൺകുട്ടിയെ ബലാൽത്സംഗം ചെയ്ത് കൊന്നത്.






