NEWS

പിടി തോമസിനെതിരെ സിപിഐഎം, രാഷ്ട്രീയമെന്ന് കോൺഗ്രസ്‌

പി ടി തോമസ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെ തൃക്കാക്കര മണ്ഡലത്തിൽ സമരം പ്രഖ്യാപിച്ച് സിപിഐഎം.പി ടി തോമസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സിപിഐഎം.

സ്ഥലം വാങ്ങുന്ന വി എസ് രാമകൃഷ്ണനുമായി എംഎൽഎയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു.1.03 കോടിക്കുറപ്പിച്ച സ്ഥലം 80 ലക്ഷം ആക്കിയതിന് പിന്നിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്നും സിപിഐഎം വ്യക്തമാക്കുന്നു.

Signature-ad

കള്ളപ്പണം ആണെന്ന് അറിഞ്ഞിട്ടും എംഎൽഎ വിഷയത്തിൽ ഇടപെട്ടത് ക്രിമിനൽ കുറ്റമാണ്.കാറിൽ കയറിയ എംഎൽഎയ്ക്ക് പിന്നാലെ വി എസ് രാമകൃഷ്ണനും കൂടെ ചെല്ലാൻ ശ്രമിച്ചെങ്കിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തിയതിനാലാണ് പിടികൂടാൻ ആയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

അതേസമയം എംഎൽഎയ്ക്കെതിരെയുള്ള സിപിഐഎം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ്‌ നിലപാട്.

Back to top button
error: