‘പൊന്നിയിന്‍ സെല്‍വന്റെ’ ടീസര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാകായതിന് പിന്നാലെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു. ചിത്രത്തിൻ്റെ നിര്‍മ്മാതാക്കള്‍. ‘പൊന്നിയിന്‍ സെല്‍വനില്‍’ ചോളന്മാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടന് വിക്രമിനും സംവിധായകന് മണിരത്നത്തിനുമെതിരെ അഭിഭാഷകന് സെല്‍വമാണ് കോടതി നോട്ടീസ് അയച്ചത്. ചോളന്മാര്ക്ക് പരസരാഗത അടയാളമായ നാമം ഇല്ല, അതേസമയം ചിത്രത്തിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന് എന്ന കഥാപാത്രത്തെ നെറ്റിയില്‍ നാമം ധരിച്ചാണ് ടീസറില്‍ കാണുന്നത്.
ചിത്രത്തില്‍ ചരിത്ര വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍, തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തനു വേണ്ടി പ്രത്യേക സ്ക്രീനിംഗ് നടത്തണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു. റിലീസിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ തുടർച്ചയായുള്ള പ്രമോഷനുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.