NEWS

സുഹൃത്ത് മലദ്വാരത്തിൽ എയർ കംപ്രസർ കയറ്റി; യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: മലദ്വാരത്തിലേക്ക് സുഹൃത്ത് തമാശയ്ക്കായി എയര്‍ കംപ്രസര്‍ പൈപ് കയറ്റിയതിനെ തുടര്‍ന്ന് 16 വയസുകാരന് ദാരുണാന്ത്യം.ഗുജറാത്തിലെ മെഹ്സാനയിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലക്കാരനാണ് മരിച്ചത്. കാഡി താലൂക്കിലെ അലോക് ഇന്‍ഡസ്ട്രീസിന്റെ വളപ്പിലാണ് സംഭവം നടന്നത്. ഇവിടെ ആശാരിപ്പണി ചെയ്യുകയായിരുന്നു രണ്ട് പേരും. സംഭവത്തില്‍ സുഹൃത്ത് കുല്‍ദീപ് വിജയ്ഭായിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.
 കൗമാരക്കാരന്റെ മലദ്വാരത്തിലെ അറയില്‍ വായുകയറിയതിനെ തുടര്‍ന്ന് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ആന്തരിക പരിക്കുകള്‍ ഉണ്ടാവുകയും ചെയ്തതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: