പൊന്നാനിയും ഗുരുവായൂരും പിടിക്കാൻ പുതുതന്ത്രവുമായി യുഡിഎഫ് ,ഇരുമണ്ഡലങ്ങളും വച്ച് മാറിയേക്കും
https://www.youtube.com/watch?v=Wm6Kv9b5yF4&feature=youtu.be
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങൾ ആണ് പൊന്നാനിയും ഗുരുവായൂരും .എന്നാൽ കഴിഞ്ഞ മൂന്നു തവണയും ഈ മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയിക്കാൻ ആയിട്ടില്ല .പൊന്നാനിയിൽ കോൺഗ്രസും ഗുരുവായൂരിൽ ലീഗുമാണ് മല്‍സരിക്കുന്നത് .ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നാണ് യുഡിഎഫ് ആലോചിക്കുന്നത് .
2001 ലാണ് ഇരു മണ്ഡലങ്ങളിലും യുഡിഎഫ് അവസാനമായി പച്ചതൊട്ടത് .പൊന്നാനിയിൽ എംപി ഗംഗാധരനും ഗുരുവായൂരിൽ പി കെ കെ ബാവയും വിജയിച്ചു .2006 ൽ പാലോളി മുഹമ്മദ് കുട്ടിയും 2011 ,2016 തെരഞ്ഞെടുപ്പുകളിൽ പി ശ്രീരാമകൃഷ്ണനുമാണ് പൊന്നാനിയിൽ വിജയിച്ചത് .ഗുരുവായൂരിൽ ആകട്ടെ കെ വി അബ്ദുൽ ഖാദർ ആണ് യുഡിഎഫിന് മൂന്നു തവണയും വിജയം നിഷേധിച്ചത് .
1960 നു ശേഷം ഗുരുവായൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടില്ല .കെ ജി കരുണാകര മേനോൻ ആയിരുന്നു അന്ന് സ്ഥാനാർഥി .1960 ലും 1967 ലും പൊന്നാനിയിൽ ലീഗ് ജയിച്ചിട്ടുണ്ട് .
ശക്തരായ നേതാക്കളും അടിത്തറയുള്ള സംഘടനാ സംവിധാനവും ഈ മണ്ഡലങ്ങളിൽ യുഡിഎഫിനുണ്ട് .എന്നാൽ ജയം മാത്രം അകന്നു നിന്നു .നേതാക്കളും പാർട്ടി ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ആണ് തങ്ങൾക്ക് ജയം നിഷേധിക്കുന്നതിന് യുഡിഎഫ് കരുതുന്നു .ഈ പശ്ചാത്തലത്തിൽ പാർട്ടി മാറി മത്സരിക്കുമ്പോൾ പുതു ഊർജം ഉണ്ടാകും എന്നാണ് മുന്നണി കരുതുന്നത് .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ അടിസ്ഥാനത്തിൽ രണ്ടു മണ്ഡലങ്ങളിലും ലീഡ് യുഡിഎഫിനായിരുന്നു .പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിന് 9730 വോട്ടും ഗുരുവായൂരിൽ ടി എൻ പ്രതാപന് 20,465 വോട്ടും ലീഡ് ഉണ്ടായിരുന്നു .