NEWSTRENDING

ഇത് ശരണ്യയുടെ പോരാട്ടത്തിന്റെ കഥ ,ക്യാൻസറിനെ തോല്പിച്ച് ജീവിതത്തിലേയ്ക്ക്

കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്ന സിനിമ സീരിയൽ നടി ശരണ്യ പുതുജീവിതത്തിലേയ്ക്ക് പിച്ച വെക്കുന്നു .ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ചലന ശേഷി നഷ്‌ടമായ ശരണ്യ നടന്നുതുടങ്ങി .കോതമംഗലം പീസ്‌വാലി ആശുപത്രിയിലെ ഫിസിയോ തെറാപ്പി ആണ് തുണയായത് .

Signature-ad

2012 ൽ ഷൂട്ടിങ് സെറ്റിൽ ശരണ്യ കുഴഞ്ഞു വീഴുക ആയിരുന്നു .സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് ബ്രെയിൻ ടൂമർ ആണെന്ന് മനസിലായത് .തലയിൽ ഏഴു ശസ്ത്രക്രിയകൾ വേണ്ടി വന്നു .ഒരു ഭാഗം തളർന്നു .സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ ഭാരവാഹി സീമ ജി നായർ തുണയായി .

തിരുവനന്തപുരത്ത് വാടക വീട്ടിൽ കിടപ്പിലായിരുന്നു ശരണ്യ .സീമ ജി നായർ മുൻകൈ എടുത്ത് വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിച്ചു .തുടർന്ന് തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി .

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്ത് എത്തിയത് .ചോട്ടാ മുംബൈ ,തലപ്പാവ് ,ബോംബെ മാർച്ച് 12 ,ആൻ മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു .ഒട്ടേറെ സീരിയലുകളിലും അഭിനയിച്ച ശരണ്യ മിനിസ്‌ക്രീനിലെ പ്രിയങ്കരി ആയിരുന്നു .

Back to top button
error: