കണ്ണൂര്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. മുന്‍ ആറളം പഞ്ചായത്ത് മെമ്ബറും സിപിഐ ആറളം ലോക്കല്‍ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്ബില്‍ കെ.ബി.ഉത്തമന്റെ മകള്‍ ആതിര ആണ് മരിച്ചത്. 19 വയസ്സായിരുന്നു.
പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയോടെ മരണമടയുകയായിരുന്നു.