NEWS

ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:യല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനമെടുത്തതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ വകുപ്പുകളും ഒരുമിച്ചാണ് തീരുമാനം എടുത്തതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഫയലുകള്‍ എത്രയും വേഗം തീര്‍പ്പാക്കുകയെന്നത് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. പൊതുസമൂഹം ഈ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. ജൂലൈ മൂന്നിന് പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടത് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ല എന്നത് തെറ്റായ പ്രചാരണമാണ്. അഡ്മിനിസ്ട്രേഷന്‍ ചീഫ് എന്‍ജിനീയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

ഞായറാഴ്ച്ച ആര്‍ക്കെങ്കിലും പ്രയാസമുണ്ടെങ്കില്‍ അവര്‍ക്ക് മാറ്റി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം മാറ്റുകയും ചെയ്തിട്ടുണ്ട്. തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: